ഏഷ്യാ കപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ സെന്റർ ബാക്ക് ജിങ്കൻ തന്റെ 2011 ഏഷ്യാ കപ്പ് ഓർമ്മകൾ പങ്കു വെച്ചു. താൻ അന്ന് കുട്ടിയായിരുന്നു എന്ന് ജിങ്കൻ പറഞ്ഞു. എങ്കിലും എല്ലാ മത്സരങ്ങളും കാണുമായിരുന്നു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള മത്സരം കണ്ട് കരഞ്ഞു പോയി എന്നും ജിങ്കൻ പറഞ്ഞു. ഇന്ത്യ 2011ൽ ബഹ്റൈനെതിരെ മികച്ച കളി ആയിരുന്നു കളിച്ചത്. എന്നിട്ടും പരാജയപ്പെട്ടു. അത് ഇന്ത്യ അർഹിച്ചിരുന്നില്ല എന്ന് തോന്നി എന്നും ജിങ്കൻ പറഞ്ഞു.
ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഏറ്റവുൻ വെല്ലുവിളി യു എ ഇ ആയിരിക്കും. ആതിഥേയരായത് കൊണ്ട് തന്നെ അവർ കൂടുതൽ ശക്തരായിരിക്കും. എന്നാൽ ഗ്രൂപ്പ് ഘട്ടം കടക്കുക എന്നത് അസാധ്യമായ കാര്യമല്ല. ജിങ്കൻ പറയുന്നു. ഏതെങ്കിലും ടീം തങ്ങളെ വില കുറച്ചു കാണുകയോ അമിതാത്മവിശ്വാസം പുലർത്തുകയോ ചെയ്താൽ അത് മുതലെടുക്കാൻ ഇന്ത്യക്ക് ആകും എന്നും ജിങ്കൻ പറഞ്ഞു.
ഒരുമ ആണ് ഇന്ത്യയുടെ ശക്തി. എതിരാളികൾ ആരായലും മത്സരം കടുപ്പമാക്കി വെക്കാൻ തങ്ങളെ കൊണ്ട് ആകും എന്നും ജിങ്കൻ പറഞ്ഞു. മറ്റന്നാൾ തായ്‌ലാന്റിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.