ബെംഗളൂരു എഫ് സി ഒരു പുതിയ സൈനിംഗ് പൂർത്തിയാക്കൊയിരിക്കുകയാണ്. യുവ സ്ട്രൈക്കർ ആയ ആശിഷ് ജാ ആണ് ബെംഗളൂരുവിൽ എത്തുന്നത്. 2024-25 സീസൺ അവസാനം വരെ നീളുന്ന ഒരു കരാറിൽ താരൻ ക്ലബ്ബിൽ ചേർന്നതായി ബെംഗളൂരു എഫ്‌സി പ്രഖ്യാപിച്ചു. ശ്രീനിധി ഡെക്കാനിൽ നിന്ന് ലോണിൽ സ്‌പോർട്ടിംഗ് ക്ലബ്ബായ ബെംഗളൂരുവിലേക്ക് അടുത്തിടെ എത്തിയ 23-കാരൻ അവിടെ തിളങ്ങിയിരുന്നു.
“ബെംഗളൂരു എഫ്‌സിയിൽ ചേരുന്നതിൽ ഞാൻ സന്തുഷ്ടനാണ്, ഇത് എന്റെ കരിയറിലെ ഒരു വലിയ ചുവടുവയ്പ്പാണെന്ന് വിശ്വസിക്കുന്നു. വർഷങ്ങളായി ഈ ക്ലബ് നേടിയ ചരിത്രവും വിജയവും എല്ലാവർക്കും അറിയാം, കഠിനാധ്വാനം ചെയ്യുകയും ടീമിന്റെ ഭാവി വിജയങ്ങളിൽ സംഭാവന നൽകുകയും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം, ”തന്റെ കരാറിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ആശിഷ് പറഞ്ഞു.
തന്റെ പ്രൊഫഷണൽ കരിയറിൽ 80 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടാൻ ആശിഷിന് ഇതുവരെ ആയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ പ്ലേഓഫിൽ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്ന ബെംഗളൂരു എഫ് സി ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്‌സിയെ നേരിടും.