ആഷിഖ് കുരുണിയന് എ സി ഇഞ്ച്വറി, ദീർഘകാലം പുറത്തിരിക്കാൻ സാധ്യത

Newsroom

ഇന്ത്യൻ ഫുട്ബോൾ താരം ആഷിഖ് കുരുണിയന് ഏറ്റ പരിക്ക് സാരമുള്ളതാണ് എന്ന് റിപ്പോർട്ടുകൾ‌. കിംഗ്സ് കപ്പിൽ ഇറാഖിനെതിരായ മത്സരത്തിന് ഇടയിൽ ആഷിഖ് കുരുണിയന് പരിക്കേറ്റിരുന്നു. ആ പരിക്ക് എ സി എൽ ഇഞ്ച്വറി ആണെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്. മുട്ടിനേറ്റ പരിക്ക് താരത്തെ ദീർഘകാലം പുറത്തിരുത്താൻ സാധ്യതയുണ്ട്‌. ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്ന താരത്തെ അദ്ദേഹത്തിന്റെ ക്ലബായ മോഹൻ ബഗാനിലേക്ക് തിരികെ അയച്ചു‌. മുംബൈയിക് ആകും താരത്തിന്റെ കൂടുതൽ പരിശോധനകൾ നടക്കുക.

Picsart 23 09 12 22 34 29 478

ആഷിഖിന് ശസ്ത്രക്രിയ വേണ്ടി വരിക ആണെങ്കിൽ ഈ സീസൺ തന്നെ താരത്തിന് നഷ്ടമാകും. എ സി എൽ ഇഞ്ച്വറി ആണെങ്കിൽ ചുരുങ്ങിയത് 6 മാസത്തോളം താരങ്ങൾ പുറത്തിരിക്കേണ്ടി വരും പൂർണ്ണ ഫിറ്റ്നസിൽ എത്താൻ‌‌ ഐ എസ് എൽ തുടങ്ങാൻ 9 ദിവസം മാത്രം ബാക്കിയിരിക്കെ ഏറ്റ പരിക്ക് ആഷിഖിന് വലിയ നിരാശ നൽകും.