“അർജന്റീനയെ കൊണ്ടുവരിക അല്ല ഇവിടെയുള്ള കളിക്കാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് ആദ്യം വേണ്ടത്” – ആശിഖ്

Newsroom

കേരള സർക്കാർ ഫുട്ബോളിന്റെ വളർച്ചയാണ് ആഗ്രഹിക്കുന്നത് എങ്കിൽ അർജന്റീനയെ കൊണ്ടുവരിക അല്ല ചെയ്യേണ്ടത് ആദ്യം ഇവിടെ ഫുട്ബോൾ താരങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുക ആണ് ചെയ്യേണ്ടത് എന്ന് ഇന്ത്യൻ താരം ആശിഖ് കുരുണിയൻ പറഞ്ഞു. മീഡിയ വൺ ചാനലിനോട് സംസാരിക്കുക ആയിരുന്നു ആശിഖ്.

ആശിഖ് 23 07 06 09 34 34 098

അർജന്റീനയെ കൊണ്ടുവരാൻ ആയി കേരള സർക്കാർ 36 കോടിയോളം നൽകാൻ തയ്യാറാണെന്ന് കേട്ടു. ഏത് സർക്കാർ ആയാലും ആദ്യം ചെയ്യേണ്ടത് ഇവിടെയുള്ള താരങ്ങൾക്ക് സൗകര്യം ഒരുക്കുക ആണ്. ആശിഖ് പറഞ്ഞു.

‘കേരളത്തിൽ ഇപ്പോൾ പ്രാക്ടീസ് ചെയ്യാൻ ഒരു ഗ്രൗണ്ടില്ല. ഒരുപാട് ഐ.എസ്.എൽ കളിക്കാർ മലപ്പുറത്ത് ഉണ്ട്. സെവൻസ് കളിക്കുന്ന ടർഫ് വാടകയ്ക്ക് എടുത്ത് ആണ് ഞാൻ അടക്കമുള്ള താരങ്ങൾ പരിശീലനം നടത്തുന്നത്. അവിടെ ക്രോസിംഗോ ഷൂട്ടിങോ ഒന്നും പരിശീലിക്കാൻ ആകില്ല” ആശിഖ് പറയുന്നു.

മലപ്പുറത്ത് ആകെ ഉള്ളത് രണ്ട് നല്ല സ്റ്റേഡിയങ്ങളാണ്, മഞ്ചേരിയും കോട്ടപ്പടിയും, ഇവ രണ്ടും ടൂർണമന്റിനല്ലാതെ തുറക്കില്ല. എന്നും ആശിഖ് ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ പരിശീലകൻ തന്നോട് ഓഫ് സീസണിൽ നടത്താൻ പറഞ്ഞിരുന്ന പരിശീലനങ്ങൾ ഗ്രൗണ്ട് ഇല്ലാത്തത് കൊണ്ട് തനിക്ക് നടത്താൻ ആയിരുന്നില്ല എന്നും ആശിഖ് പറഞ്ഞു.

മലപ്പുറത്തെ അവസ്ഥ മാത്രമല്ല കേരളത്തിലെ എല്ലാ ജില്ലകളിലും അവസ്ഥ ഇതാണ് എന്നും താരം കൂട്ടിച്ചേർത്തു.