ഓസ്ട്രേലിയൻ യുവതാരമായ ഡാനിയൽ അർസാനിയുടെ സ്കോട്ടിഷ് ക്ലബായ കെൽറ്റിക്കിലെ തന്റെ അരങ്ങേറ്റം സങ്കടത്തിന്റേതായി മാറി. ഈ സീസണിൽ മെൽബൺ സിറ്റിയിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ താരം ലോണിൽ ആയിരുന്നു സ്കോട്ലാൻഡിൽ എത്തിയത്. ഇന്നലെ ഡുണ്ഡീ യുണൈറ്റഡിനെതിരായ മത്സരത്തിൽ രണ്ടാം പകുതിയിലാണ് അർസാനി സബ്ബായി എത്തിയത്.
57ആം മിനുറ്റിൽ എത്തിയ അർസാനിക്ക് പക്ഷെ 20 മിനുട്ടെ കളത്തിൽ നിൽക്കാൻ കഴിഞ്ഞുള്ളൂ. അപ്പൊഴേക്ക് പരിക്കേറ്റ് മടങ്ങേണ്ടി വന്നു യുവതാരത്തിന്. കാൽ മുട്ടിനേറ്റ പരിക്ക് സാരമുള്ളതാണ് എന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത്. എ സി എൽ ഇഞ്ച്വറി അല്ല എന്ന് ക്ലബ് വ്യക്തമാക്കിയിട്ടുണ്ട് എങ്കിലും രണ്ട് മാസമെങ്കിലും അർസാനി പുറത്ത് ഇരിക്കേണ്ടി വരും.
ഡിസംബറിൽ ഏഷ്യാ കപ്പ് നടക്കാനിരിക്കെ ഇത്ര കാലം പുറത്ത് ഇരിക്കുന്നത് അർസാനിയുടെ ഏഷ്യാ കപ്പ് പ്രതീക്ഷ തകർത്തേക്കും. കഴിഞ്ഞ ലോകകപ്പിൽ ഓസ്ട്രേലിയയുടെ കൂടെ ഉണ്ടായിരുന്ന അർസാനി ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായിരുന്നു.