ആർതുർ മെലോ ഈ സീസൺ അവസാനത്തോടെ ലിവർപൂൾ വിടും

Newsroom

ബ്രസീലിയൻ മിഡ്ഫീൽഡറും ലിവർപൂൾ താരവുമായ ആർതുർ മെലോ ഈ സീസൺ അവസാനത്തോടെ യുവന്റസിലേക്ക് തന്നെ മടങ്ങും. ആർതുർ മെലോ ഇപ്പോൾ ലോണിൽ ആണ് ലിവർപൂളിൽ കളിക്കുന്നത്. ബൈക്ലോസ് ട്രിഗർ ചെയ്യേണ്ട എന്നും താരത്തെ തിരികെ ഇറ്റലിയിലേക്ക് അയക്കാം എന്നുമാണ് ക്ലബിന്റെ തീരുമാനം എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ആർതുർ 23 02 25 20 17 34 857

പരിക്കിനെ തുടർന്ന് ഏറെ നാളുകളായി പുറത്തായിരുന്ന താരം ഇപ്പോൾ കളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട് എങ്കിലും മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. പരിക്ക് തന്നെയാണ് ആർതറിന്റെ ലിവർപൂൾ കരിയറിന് പ്രശ്നം ആയത്‌. യുവന്റസിലേക്ക് മടങ്ങിയാൽ അവരും ആർതുറിനെ വിൽക്കാൻ തന്നെയാകും ശ്രമിക്കുക. ലിവർപൂൾ മധ്യനിരയിൽ നിന്ന് നാബി കെറ്റ, ഒക്സ് ചാമ്പർലെൻ എന്നിവരും ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും.