അമേരിക്കയിൽ നടന്ന ആദ്യ പ്രീ സീസൺ മത്സരത്തിൽ മറ്റൊരു പ്രീമിയർ ലീഗ് ക്ലബ് ആയ ബോൺമൗതിനെ മറികടന്ന് ആഴ്‌സണൽ. 1-1 നു സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് ആഴ്‌സണൽ ജയം കണ്ടത്. നിരവധി യുവതാരങ്ങൾക്ക് അവസരം നൽകിയ ആർട്ടെറ്റയുടെ ടീമിന് ആയി 18 മിനിറ്റിൽ ഫാബിയോ വിയേരയാണ് ആദ്യ ഗോൾ നേടിയത്. റീസ് നെൽസന്റെ പാസിൽ നിന്നു വോളിയിലൂടെ ആയിരുന്നു വിയേര ഗോൾ നേടിയത്.
രണ്ടാം പകുതിയിലും ആഴ്‌സണൽ നിരവധി മാറ്റങ്ങൾ ആണ് വരുത്തിയത്. തുടർന്ന് 73 മത്തെ മിനിറ്റിൽ സെമനിയോയിലൂടെ ബോൺമൗത് സമനില ഗോൾ കണ്ടെത്തുക ആയിരുന്നു. 90 മിനിറ്റിനു ശേഷം തുടർന്ന് നടന്ന പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആഴ്‌സണൽ ജയം കാണുക ആയിരുന്നു. ഫിലിപ്പ് ബില്ലിങ്, റയാൻ ക്രിസ്റ്റി എന്നിവരുടെ പെനാൽട്ടി രക്ഷിച്ച കാൾ ഹെയിൻ ആണ് ആഴ്‌സണൽ രക്ഷകൻ ആയത്. ട്രൊസാർഡിന്റെ പെനാൽട്ടി പോസ്റ്റിൽ ഇടിച്ചു മടങ്ങിയപ്പോൾ 5-4 നു ആയിരുന്നു ആഴ്‌സണലിന്റെ ഷൂട്ട് ഔട്ട് ജയം. പ്രീ സീസണിൽ അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് ആഴ്‌സണൽ നേരിടുക.