എമിറേറ്റ്‌സ് സ്റ്റേഡിയത്തിനു മുന്നിൽ ആഴ്സെൻ വെങറുടെ പ്രതിമ സ്ഥാപിക്കാൻ ആഴ്‌സണൽ

Wasim Akram

ഇതിഹാസ പരിശീലകൻ ആഴ്സെൻ വെങറുടെ പ്രതിമ തങ്ങളുടെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിനു മുന്നിൽ സ്ഥാപിക്കാൻ ആഴ്‌സണൽ ഒരുങ്ങുന്നു. വരുന്ന ഓഗസ്റ്റ് മൂന്നിനു പ്രതിമ അനാവരണം ചെയ്യാൻ ആണ് ആഴ്‌സണൽ ഉദ്ദേശിക്കുന്നത്. ഇതിഹാസ പരിശീലകനു കീഴിൽ ആണ് ആഴ്‌സണൽ എമിറേറ്റ്‌സ് സ്റ്റേഡിയനിർമാണം പൂർത്തിയാക്കിയത്.

ആഴ്സണൽ

ഇരുപതു വർഷം നീണ്ട ആഴ്സണൽ പരിശീലന കരിയറിൽ അവിസ്മരണീയ നേട്ടങ്ങൾ ആണ് വെങർ ആഴ്‌സണലിന് സമ്മാനിച്ചത്. പുതിയ സ്റ്റേഡിയ നിർമാണം ക്ലബിനെ സാമ്പത്തികമായി തളർത്തിയപ്പോൾ വെങർ ആണ് ക്ലബിനെ പിടിച്ചു നിർത്തിയത്. നിലവിൽ ഇതിഹാസ താരങ്ങൾ ആയ തിയറി ഒൻറി, ഡെന്നിസ് ബെർഗ്കാമ്പ്, ടോണി ആദംസ് ഇതിഹാസ പരിശീലകൻ ഹെർബർട്ട് ചാപ്മാൻ എന്നിവരുടെ പ്രതിമ എമിറേറ്റ്‌സ് സ്റ്റേഡിയത്തിനു പുറത്ത് ഉണ്ട്.