ഡിസംബറിൽ യുവന്റസിനോട് ആഴ്‌സണൽ സൗഹൃദ മത്സരം കളിക്കും

Wasim Akram

ലോകകപ്പ് ഫൈനലിന് മുമ്പത്തെ ദിവസം ഇറ്റാലിയൻ വമ്പന്മാർ ആയ യുവന്റസിനോട് ആഴ്‌സണൽ സൗഹൃദ മത്സരം കളിക്കും. ആഴ്‌സണലിന്റെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആവും മത്സരം നടക്കുക.

ലോകകപ്പ് കഴിഞ്ഞു ക്രിസ്മസ് കഴിഞ്ഞ ഉടൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിനാൽ അതിനു ഒരുങ്ങാൻ ആണ് ആർട്ടെറ്റയുടെ ടീമിന്റെ ശ്രമം. അതേസമയം അടുത്ത വർഷം തുടക്കത്തിൽ ആണ് ഇറ്റാലിയൻ സീരി എ മത്സരങ്ങൾ പുനരാരംഭിക്കുക.