അടുത്ത ടോട്ടൻഹാം മാനേജരായി ഫെയെനൂർദിന്റെ മാനേജറായ ആർനെ സ്ലോട്ട് എത്താൻ സാധ്യത. 44 കാരനായ ഡച്ചുകാരൻ സ്പർസിലേക്ക് എത്താൻ താല്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. സ്ലോട്ടിന് ഫെയ്നൂർദിൽ 2025വരെ ഫെയ്നൂർദിൽ കരാർ ഉണ്ട്. സ്പർസ് 6മില്യൺ നെകികും ഫെയ്നൂർദിന് നൽകേണ്ടി വരും മാനേജറെ റിലീസ് ചെയ്തു കിട്ടാൻ. ഈ സീസണിൽ ഫെയ്നൂർദിനെ ഡച്ച് ലീഗ് ചാമ്പ്യന്മാരാക്കാൻ സ്ലോട്ടിനായിരുന്നു.
കഴിഞ്ഞ സീസൺ യൂറോപ്പ കോൺഫറൻസ് ലീഗ് ഫൈനലിലേക്ക് ഫെയ്‌നൂർഡിനെ എത്തിക്കാനും അദ്ദേഹത്തിനായിരുന്നു. ഫാബ്രിസിയോ റൊമാനോ സ്ലോട്ട് സ്പർസിലേക്ക് വരാൻ ശ്രമിക്കുന്നുണ്ട് എന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്പാനിഷ് പരിശീലകൻ ലൂയി എൻറികെയും സ്പർസിന്റെ സാധ്യത ലിസ്റ്റിൽ ഉണ്ട്. ചാമ്പ്യൻസ് ലീഗിലേക്കും യൂറോപ്പ ലീഗിലേക്കും യോഗ്യത നേടാൻ ആവാത്തത് കൊണ്ട് സ്പർസ് ഉദ്ദേശിച്ച പല പരിശീലകരെയും എത്തിക്കാൻ അവർക്ക് ആകുന്നില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്.