വെറ്ററൻ ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യയെ പുതിയ ഐ ലീഗ് ക്ലബായ ഇന്റർ കാശി സ്വന്തമാക്കി. അവസാന സീസണിൽ അരിന്ദം ഭട്ടാചാര്യ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം ആയിരുന്നു കളിച്ചത്. 34കാരനായ ഗോൾ കീപ്പർ നോർത്ത് ഈസ്റ്റിനായി കഴിഞ്ഞ സീസണിൽ 10 മത്സരങ്ങളോളം കളിച്ചിരുന്നു.
മുമ്പ് ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റൻ ആയിരുന്ന അരിന്ദം ഭട്ടാചാര്യ ഈസ്റ്റ് ബംഗാൾ വിട്ട് ആയിരുന്നു നോർത്ത് ഈസ്റ്റിൽ എത്തിയത്. താരത്തെ നോർത്ത് ഈസ്റ്റ് സൈൻ ചെയ്തതായി ക്ലബ്. മുമ്പ് എ ടി കെ മോഹൻ ബഗാന്റെയും വല കാത്തിട്ടുണ്ട്. എ ടി കെയുടെ കിരീട പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമായിരുന്നു അന്ന് അരിന്ദം.
ചർച്ചിൽ ബ്രദേഴ്സിലൂടെ ആയിരുന്നു അരിന്ദം തന്റെ സീനിയർ കരിയർ ആരംഭിച്ചത്. 2008-09 ഐ ലീഗിൽ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബോബ് ഹൂട്ടൻ ഇന്ത്യ കോച്ചായിരുന്ന കാലത്ത് ഇന്ത്യൻ ടീമിലും എത്തിയിട്ടുണ്ട് അരിന്ദം. സായിലൂടെ വളർന്നു വന്ന താരം ബെംഗളൂരു എഫ് സി, പൂനെ സിറ്റി, മുംബൈ സിറ്റി എന്നീ ക്ലബുകളുടെ ഗ്ലോവ് അണിഞ്ഞിട്ടുണ്ട്.