വിരമിക്കൽ പ്രഖ്യാപിച്ച് ഹിഗ്വെയിൻ

Aaa34ccae67c46777ab0c167ae876fe891568fad

വിരമിക്കൽ പ്രഖ്യാപിച്ച് അർജന്റീനിയൻ സൂപ്പർ സ്റ്റാർ ഗോൺസാലോ ഹിഗ്വെയിൻ. ഇന്റർ മിയാമി സ്ട്രൈക്കറായ ഹിഗ്വെയിൻ ഈ സീസണിന്റെ ഒടുവിൽ ബൂട്ടഴിക്കും. യുവന്റസ്,നാപോളി, റയൽ മാഡ്രിഡ്, ചെൽസി,പലേർമോ,റിവർപ്ലേറ്റ് എന്നിങ്ങനെ ഒട്ടേറെ ക്ലബ്ബുകളിലെ അനുഭവ സമ്പത്തുമായാണ് ഹിഗ്വെയിൻ മടങ്ങുന്നത്. അർജന്റീനക്ക് വേണ്ടി 75 മത്സരങ്ങളിൽ 30 ഗോളുകൾ നേടിയിട്ടുണ്ട്.

Img 20221004 000516

 

2014ലോകകപ്പ് ഫൈനലിലും 2015 കോപ്പ അമേരിക്ക ഫൈനലിലും എത്തിയ ടീമിലംഗമായിരുന്നു ഹിഗ്വെയിൻ. നാപോളിക്ക് വേണ്ടി 71 ഗോളുകളും റയലിന് വേണ്ടി 107 ഗോളുകളും ഹിഗ്വെയിൻ നേടി. മേജർ ലീഗ് സോക്കറിലും മികച്ച പ്രകടനമാണ് 34കാരനായ ഹിഗ്വെയിൻ കാഴ്ച്ച വെക്കുന്നുള്ളത്. പ്രെസ് കോൺഫറൻസിൽ വികാരാധീനനായ ഹിഗ്വെയിൻ ഈ സീസണിൽ എംഎൽഎസ് കിരീടം നേടി കരിയർ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.