ഇംഗ്ലണ്ട് ഫേവറൈറ്റുകളല്ല, പക്ഷേ അപകടകാരികള്‍, സാധ്യത ഓസ്ട്രേലിയയ്ക്കും ഇന്ത്യയ്ക്കും – മോയിന്‍ അലി

ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് ഫേവറൈറ്റുകള്‍ അല്ല എന്ന് പറഞ്ഞ് മോയിന്‍ അലി. പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പര 4-3 എന്ന നിലയിൽ വിജയിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മോയിന്‍ അലി.

ഇംഗ്ലണ്ട് ഫേവറൈറ്റുകള്‍ അല്ലെങ്കിലും അപകടകാരികളായ ഒരു ടീം ആണെന്ന് മോയിന്‍ വ്യക്തമാക്കി. തനിക്ക് തോന്നുന്നത് ഓസ്ട്രേലിയയും ഇന്ത്യയും തന്നെയാണ് ടൂര്‍ണ്ണമെന്റിൽ സാധ്യതയുള്ള ടീമുകള്‍ എന്നും മോയിന്‍ അലി വ്യക്തമാക്കി.