അർജന്റീന ദേശീയ ടീം പുതിയ ജേഴ്സി പുറത്തിറക്കി. ഹോം ജേഴ്സിയാണ് ഇന്ന് പുറത്തിറക്കിയത്. പതിവ് നിറങ്ങളിലാണ് പുതിയ ജേഴ്സിയുൻ. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ അഡിഡാസാണ് ജേഴ്സി ഡിസൈൻ ചെയ്തത്. അഡിഡാസിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ഇന്നുമുതൽ ലഭ്യമാണ്. അർജന്റീന ലോകകപ്പ് യോഗ്യത റൗണ്ടിലും കോപ അമേരിക്കയിലും ഈ ജേഴ്സി ആകും അണിയുക.