അർജന്റീന ടീം കേരളത്തിൽ വരാൻ സമ്മതിച്ചു എന്ന് കായികമന്ത്രി!!

Newsroom

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആണ് വി അബ്ദുറഹ്മാൻ അർജന്റീന ഇന്ത്യയിലേക്ക് വരും എന്ന് പറഞ്ഞത്. അർജന്റീനയുടെ ഭാഗത്ത് നിന്ന് പോസിറ്റീവ് ആയ മെയിൽ വന്നിട്ടുണ്ട് എന്നും അടുത്ത ജൂലൈയിൽ ഇന്ത്യയിലേക്ക് വരാൻ ആണ് അർജന്റീന താല്പര്യപ്പെടുന്നത് എന്നും കായികമന്ത്രി പറഞ്ഞു.

അർജന്റീന 23 03 14 16 17 15 499

അർജന്റീനയിലെ ഫുട്ബോൾ അധികൃതരുമായി അടുത്ത് തന്നെ നേരിട്ട് ചർച്ചകൾ നടത്തും എന്നും അദ്ദേഹം പറഞ്ഞു. മെസ്സി ഉൾപ്പെടെ ഉള്ള ടീം കേരളത്തിൽ എത്തുക ആണെങ്കിൽ അത് ഇന്ത്യയിലെ ഫുട്ബോളിന് വലിയ ഊർജ്ജമായിരിക്കും എന്നും അദ്ദേഹം പറയുന്നു. അർജന്റീന ഇന്ത്യയിലേക്ക് എത്താൻ ഏറെ കടമ്പകൾ ഇനിയും ഉണ്ടെന്നും അത് ഒക്കെ ചെയ്യാൻ കേരളത്തിനാകും എന്നും അദ്ദേഹം പറയുന്നു.

അർജന്റീന എന്ന് മാത്രമല്ല വിദേശ രാജ്യങ്ങളുടെ ഫുട്ബോൾ ടീം കേരളത്തിൽ വന്ന് ഫുട്ബോൾ കളിക്കും എന്ന് താൻ ഉറപ്പ് നൽകുന്നു എന്നും വി അബ്ദുർറഹ്മാൻ പറഞ്ഞു.

അഭിമുഖം ചുവടെ;