രണ്ട് ഗോളിന്റെ ലീഡ് കളഞ്ഞ അർജന്റീനക്ക് സമനില

Messi Argentina Columbia
- Advertisement -

ഇഞ്ചുറി ടൈമിലെ ഗോളിൽ കൊളംബിയയോട് സമനില കുടുങ്ങി അർജന്റീന. ലോകകപ്പ് യോഗ്യത മത്സരത്തിൽ 2-2നാണ് അർജന്റീന കൊളംബിയക്കെതിരെ സമനിലയിൽ കുടുങ്ങിയത്. മത്സരത്തിന്റെ ആദ്യ പത്ത് മിനുട്ടിൽ തന്നെ 2 ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമാണ് അർജന്റീന സമനിലയിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം ചിലിക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിലും അർജന്റീന ലീഡ് എടുത്തതിന് ശേഷം സമനിലയിൽ കുടുങ്ങിയിരുന്നു.

മത്സരത്തിന്റെ അർജന്റീനക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ക്രിസ്ത്യൻ റോമെറോയിലൂടെ മൂന്നാം മിനുട്ടിൽ തന്നെ മുൻപിൽ എത്തിയ അർജന്റീന എട്ടാം മിനുറ്റിൽ ലിയനാർഡോ പരെദേസിലൂടെ ലീഡ് ഇരട്ടിയാകുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ ലൂയിസ് മുറിയേൽ കൊളംബിയക്ക് വേണ്ടി ഒരു ഗോൾ മടക്കുകയും തുടർന്ന് ഇഞ്ചുറി ടൈമിന്റെ നാലാം മിനുറ്റിൽ മിഗെൽ ബോർഹ കൊളംബിയയുടെ സമനില ഗോൾ നേടുകയുമായിരുന്നു.

Advertisement