ബ്രസീലിന് ഒന്നാം സ്ഥാനം മറക്കാം! ഇനി ഫിഫ റാങ്കിംഗിലും അർജന്റീന ഒന്നാമത്

Newsroom

ലോക ചാമ്പ്യന്മാരായ അർജന്റീന ഇനി ഫിഫ റാങ്കിംഗിലും ഒന്നാമത്. ഏപ്രിൽ 6ന് പുറത്ത് വന്ന ഫിഫ റാങ്കിംഗിൽ ആൺ അർജന്റീന ബ്രസീലിനെ മറികടന്ന് ഒന്നാമത് ആയത്. അർജന്റീന ലോകകപ്പ് ജയിച്ചെങ്കിലും കഴിഞ്ഞ ഫിഫ റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത് ആയിരുന്നു‌‌. എന്നാൽ ഈ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീന രണ്ട് മത്സരങ്ങൾ വിജയിക്കുകയും ബ്രസീൽ അപ്രതീക്ഷിതമായി മൊറോക്കോയോട് പരാജയപ്പെടുകയും ചെയ്തതോടെ കാര്യങ്ങൾ മാറി.

അർജന്റീന 23 03 29 21 51 56 077

അർജന്റീന 1840 പോയിന്റുമായി ഒന്നാമത് എത്തി. ഫ്രാൻസ് 1838 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ബ്രസീൽ രണ്ട് സ്ഥാനങ്ങൾ പിറകിലോട്ട് പോയി മൂന്നാം സ്ഥാനത്ത് ആയി. 2017നു ശേഷം ആദ്യമായാണ് അർജന്റീന ഫിഫ റാങ്കിംഗിൽ ഒന്നാമത് ആകുന്നത്.

ബെൽജിയം 4, ഇംഗ്ലണ്ട് 5, നെതർലന്റ്സ് 6, ക്രൊയേഷ്യ 7, ഇറ്റലി 8, പോർച്ചുഗൽ 9, സ്പെയിൻ 10 എന്നിവരുടെ റാങ്കിംഗിൽ മാറ്റം ഇല്ല. ഇന്ത്യ 5 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിംഗിൽ 101ആം സ്ഥാനത്ത് എത്തി.

Img 20230406 Wa0039