അർജന്റീനക്ക് വിജയം, ബ്രസീലിന് സമനില

Newsroom

സൗത്ത് അമേരിക്കൻ U20 ചാമ്പ്യൻഷിപ്പിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ അർജന്റീന പെറുവിനെ പരാജയപ്പെടുത്തിയപ്പോൾ ബ്രസീൽ കൊളംബിയയീട് സമനിലയിൽ കുരുങ്ങി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീനയുടെ വിജയം. മത്സരത്തിന്റെ 41ആം മിനുട്ടിൽ ഇൻഫന്റീനോ ആണ് ഗോൾ നേടിയത്. അർജന്റീനയുടെ ടൂർണമെന്റിലെ ആദ്യ വിജയം മാത്രമാണിത്. 3 മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് അർജന്റീന.

അർജന്റീന 23 01 26 10 35 59 266

ബ്രസീലും കൊളംബിയയും 1-1 എന്ന സമനിലയിൽ ആണ് പിരിഞ്ഞത്. 33ആം മിനുട്ടിൽ മൊലാനോ നേടിയ ഗോളിൽ കൊളംബിയ ആണ് മുന്നിൽ എത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് സാന്റോസ് നേടിയ ഗോൾ ബ്രസീലിന് സമനില നൽകി. 7 പോയിന്റുമായി ബ്രസീൽ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു. ബ്രസീൽ അടുത്ത മത്സരത്തിൽ പരാഗ്വയെയും അർജന്റീന അടുത്ത മത്സരത്തിൽ കൊളംബിയയെയുൻ നേരിടും.