അർജന്റീന ബ്രസീൽ മത്സരം ഇന്നും വിവാദത്തിൽ. ബ്രസീലിൽ ഇന്ന് നടന്ന ലോക മത്സരമാണ് സംഘർഷം കൊണ്ട് വിവാദമായത്. ഇന്ന് മത്സരം ആരംഭിക്കുന്നത് മുമ്പ് അർജൻറീന ആരാധകർക്കെതിരെ പോലീസ് ലാത്തി വീശിയത് വലിയ അനിശ്ചിതത്വം ഉണ്ടാക്കി. അർജൻറീന ആരാധകരെ പോലീസ് ആക്രമിക്കുകയും നിരവധി അർജന്റീന ആരാധകർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
മത്സരം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ദേശീയഗാനം പാടുന്ന സമയത്ത് ആയിരുന്നു ആക്രമണം. ഈ ആക്രമണം കണ്ട് അർജൻറീന താരങ്ങളും ആക്രമണം തടയാനായി ഗ്യാലറിയിലേക്ക് നടന്നു. മെസ്സി അടക്കമുള്ള താരങ്ങൾ ഇടപെട്ടാണ് ആക്രമണം നിർത്തിച്ചത്. അർജൻറീന ഗോൾകീപ്പർ എമി മാർട്ടിനസ് പോലീസിനെ തടയാൻ വേണ്ടി ഗാലറിയിലേക്ക് കയറുന്നതും കാണാനായി. ബ്രസീലിയൻ താരങ്ങളും പോലീസിനോട് ആക്രമണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ചില ബ്രസീൽ ആരാധകരും പോലീസ് ലാത്തി ഉപയോഗിച്ച് അർജന്റീന ആരാധകരെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു.
🚨🇧🇷🇦🇷 Crazy scenes in the stands at Maracanã between Brazilian police and Argentina fans.
Full footage by @_igorrodrigues 🎥 pic.twitter.com/lF4uzyI8A9
— Fabrizio Romano (@FabrizioRomano) November 22, 2023
ഇതേ തുടർന്ന് ഉണ്ടായ പ്രശ്നങ്ങൾ കാരണം അർജൻറീന കളിക്കാൻ താല്പര്യമില്ല എന്നു പറഞ്ഞ് കളം വിട്ടു. പിന്നീട് ചർച്ച ചെയ്താണ് അർജൻറീന വീണ്ടും കളത്തിലേക്ക് തിരികെ എത്തിയത്. നിരവധി അർജൻറീന ആരാധകർക്ക് സംഘർഷത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. മുൻകാലത്തും അർജൻറീന ബ്രസീലിൽ എത്തുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അവസാനമായി അർജൻറീന ബ്രസീലിലെത്തിയ സമയത്ത് ഗവൺമെൻറ് അധികൃതർ ഇടപെട്ട് കോവിഡ് എന്ന കാരണം പറഞ്ഞു താരങ്ങളെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു.