ലോക ചാമ്പ്യന്മാരായ അർജന്റീന ഇനി ഫിഫ റാങ്കിംഗിലും ഒന്നാമത്. ഏപ്രിൽ 6ന് പുറത്ത് വരാൻ പോകുന്ന ഫിഫ റാങ്കിംഗിൽ ആകും അർജന്റീന ബ്രസീലിനെ മറികടന്ന് ഒന്നാമത് ആവുക. അർജന്റീന നിലവിൽ 2ആം സ്ഥാനത്തും ബ്രസീൽ ഒന്നാം സ്ഥാനത്തും ആണ്. എന്നാൽ ഈ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീന രണ്ട് മത്സരങ്ങൾ വിജയിച്ചപ്പോൾ ബ്രസീൽ അപ്രതീക്ഷിതമായി മൊറോക്കോയോട് പരാജയപ്പെട്ടു. ഇതാണ് ബ്രസീലിന് ഫിഫ റാങ്കിംഗിൽ തിരിച്ചടി ആയത്.
അർജന്റീന 1840 പോയിന്റുമായി ഒന്നാമത് എത്തും. ഫ്രാൻസ് 1838 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തും. ബ്രസീൽ രണ്ട് സ്ഥാനങ്ങൾ പിറകിലോട്ട് പോയി മൂന്നാം സ്ഥാനത്ത് ആകും. 2017നു ശേഷം ആദ്യമായാണ് അർജന്റീന ഫിഫ റാങ്കിംഗിൽ ഒന്നാമത് ആകാൻ പോകുന്നത്.
ബെൽജിയം 4, ഇംഗ്ലണ്ട് 5, നെതർലന്റ്സ് 6, ക്രൊയേഷ്യ 7, ഇറ്റലി 8, പോർച്ചുഗൽ 9, സ്പെയിൻ 10 എന്നിവരുടെ റാങ്കിംഗിൽ മാറ്റം ഉണ്ടാവുകയില്ല.
വരാൻ പോകുന്ന റാങ്കിംഗ്
NB: കോപി അടിച്ച് വാട്സാപ്പിൽ ഇടുന്നവർ Fanport എന്ന് ക്രെഡിറ്റ് വെക്കാൻ മറക്കല്ലേ.