വീണ്ടും ഒരു അർജന്റീന ബ്രസീൽ പോരാട്ടം ഒരുങ്ങുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ ലോകത്തെ ഗ്ലാമർ പോരാട്ടമായ ബ്രസീൽ അർജന്റീന പോരിന് ഒരിക്കൽ കൂടെ കളമൊരുങ്ങുന്നു. കൊറോണ സാഹചര്യങ്ങൾ ശാന്തമാവുക ആണെങ്കിൽ ഉടൻ തന്നെ ഇരുടീമുകളും നേർക്കുനേർ വരുന്നത് കാണാൻ ഫുട്ബോൾ ആരാധകർക്ക് ആകും. ഈ വരുന്ന സെപ്റ്റംബറിൽ മത്സരം നടത്താൻ ആണ് അർജന്റീന ഫുട്ബോൾ അധികൃതർ ശ്രമിക്കുന്നത്.

അർജന്റീന തന്നെ ആകും മത്സരത്തിന് ആതിഥ്യം വഹിക്കുക. മെസ്സിയും നെയ്മറും ഒക്കെ നേർക്കുനേർ വരുന്നത് കാണാൻ സെപ്റ്റംബറിൽ ആകും. അവസാനമായി കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു അർജന്റീനയും ബ്രസീലും ഏറ്റുമുട്ടിയത്. അന്ന് അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ തോല്പ്പിച്ചിരുന്നു.