ഐ ലീഗ് യോഗ്യത പോരാട്ടത്തിൽ ഡെൽഹി എഫ് സിക്ക് വലിയ വിജയം. ഇന്ന് നടന്ന മത്സരത്തിൽ അര എഫ് സിയെ നേരിട്ട ഡെൽഹി എഫ് സി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയം സ്വന്തമാക്കി. ഡെൽഹിക്ക് 29ആം മിനുട്ടിൽ യുവതാരം ഫഹദ് ആണ് ലീഡ് നൽകിയത്. 36ആം മിനുട്ടിൽ സെർജിയോ ബാർബോസ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ സബ്ബായി എത്തിയ രാധകണ്ടെ ആണ് ഒരു ലോങ് റേഞ്ചറിലൂടെ മൂന്നാം ഗോൾ നേടിയത്. ഈ വിജയത്തോടെ ഡെൽഹി 3 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമത് എത്തി. രണ്ട് മത്സരങ്ങൾ കളിച്ച അര എഫ് സിക്ക് ഒരു പോയിന്റ് മാത്രമെ ഉള്ളൂ.