ഐ ലീഗ് യോഗ്യത റൗണ്ടിൽ ഇന്ന് നടന്ന മത്സരത്തിൽ അര എഫ് സിയും കോർബറ്റ് എഫ് സിയും സമനിലയിൽ പിരിഞ്ഞു. 16ആം മിനുട്ടിൽ ഹിമാൻഷു പാട്ടിൽ ആണ് ഉത്തരാഖണ്ഡ് ക്ലബായ കോർബറ്റിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ 75ആം മിനുട്ടിൽ സബ്ബായി എത്തിയ വ്ലാഡിസ്ലാവ് അര എഫ് സി സമനില നൽകി. നാളെ നടക്കുന്ന മത്സരത്തിൽ ബെംഗളൂരു യുണൈറ്റഡ് രാജ്സ്ഥാൻ യുണൈറ്റഡിനെ നേരിടും.