കണ്ണൂരിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് തൃശ്ശൂർ ഫൈനലിൽ

20211005 175515

58ആമത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ കണ്ണൂരിനെ മറികടന്നാണ് തൃശ്ശൂർ കലാശ പോരാട്ടത്തിന് യോഗ്യത നേടിയത്. നിശ്ചിത സമയത്ത് ഗോൾ രഹിതമായി തുടർന്ന മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് തൃശ്ശൂർ വിജയിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ 5-3നായിരുന്നു തൃശ്ശൂരിന്റെ വിജയം. കണ്ണൂർ എടുത്ത നാലാം പെനാൾട്ടി പോസ്റ്റിൽ തട്ടി മടങ്ങിയത് തൃശ്ശൂരിന് രക്ഷ ആയി. നിലവിലെ ചാമ്പ്യന്മാരായ തൃശ്ശൂരിന് ഇത് തുടർച്ചയായ രണ്ടാം ഫൈനലാണ്. മലപ്പുറവും കോഴിക്കോടും തമ്മിൽ നാളെ നടക്കുന്ന രണ്ടാം സെമിയിലെ ജേതാക്കളെ ആകും തൃശ്ശൂർ ഫൈനലിൽ നേരിടുക.

Previous articleവ്ലാഹോവിച് ഫിയൊറെന്റിനയിൽ പുതിയ കരാർ ഒപ്പുവെക്കില്ല
Next articleഐ ലീഗ് യോഗ്യത, അര എഫ് സി കോർബറ്റ് പോരാട്ടം സമനിലയിൽ