റയൽ ബെറ്റിസിനും ആന്റണിക്കും ആശ്വാസം. ഗെറ്റാഫെയ്‌ക്കെതിരായ 2-0 വിജയത്തിൽ നേരിട്ടുള്ള ചുവപ്പ് കാർഡ് ലഭിച്ച ആന്റണിയുടെ സസ്പെൻഷൻ റദ്ദാക്കി. ബെറ്റിസ് നൽകിയ അപ്പീൽ പരിഗണിച്ചാണ് ചുവപ്പ് കാർഡും സസ്പെൻഷനും ഒഴിവാക്കിയത്. ഇതോടെ റയൽ മാഡ്രിഡിനെതിരായ അവരുടെ അടുത്ത മത്സരം ആന്റണിക്ക് കളിക്കാൻ ആകും.

ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ബെറ്റിസിൽ എത്തിയ ശേഷം ബ്രസീലിയൻ വിംഗർ മികച്ച ഫോമിലാണ്, കഴിഞ്ഞ മൂന്ന് ലാലിഗ മത്സരങ്ങളിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം സംഭാവന ചെയ്തു. ഗെറ്റഫെക്ക് എതിരെയും ഒരു അസിസ്റ്റ് അദ്ദേഹം നൽകിയിരുന്നു.