ഇന്നലെ ഓൾഡ് ട്രാഫോഡിൽ നടന്ന യൂറോപ്പ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മോൾഡോവൻ ക്ലബ് എഫ്‌സി ഷെരീഫിനെ എതിരില്ലത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ആദ്യപകുതിയിൽ ഡാലോട്ടും രണ്ടാം പകുതിയിൽ റാഷ്‌ഫോർഡ്, റൊണാൾഡോ എന്നിവർ നേടിയ ഗോളുകൾക്കാണ് യുണൈറ്റഡ് വിജയം കണ്ടത്.
റൊണാൾഡോ ഇന്നലെ സ്‌കോർ ഷീറ്റിൽ ഇടം നേടിയെങ്കിലും ചർച്ചാ വിഷയമായത് ആദ്യ പകുതിയിൽ ബ്രസീലിയൻ താരം ആന്റണി നടത്തിയ സ്‌കിൽ ആണ്. 38 ആം മിനിറ്റിൽ ആണ് ഷെരീഫിന്റെ ബോക്സിന്റെ പുറത്തു വെച്ച് ആന്റണി തന്റെ ഫുട്ബാളിങ് സ്‌കിൽ പുറത്തെടുത്തത്. 360 ഡിഗ്രി ബോൾ കൊണ്ട് തിരിഞ്ഞ ആന്റണി ഓൾഡ് ട്രാഫോഡിന്റെ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. തന്റെ ആ സ്കില്ലിൽ രണ്ട ഡിഫൻഡർമാരെ തന്നിലേക്ക് അടുപ്പിച്ചു “ഡികോയ്” ആയ ആന്റണി ഷെരീഫ് ബോക്സിൽ മികച്ച സ്‌പേസ് ആയിരുന്നു ക്രിയേറ്റ് ചെയ്‍തത്.
ആന്റണി സ്‌കിൽ ചെയ്തത് “ഷോ ബോട്ടിങ്” ആണെന്നാണ് യുണൈറ്റഡ് ലെജൻഡ് സ്‌കോൾസ് അഭിപ്രായപ്പെട്ടത്. പക്ഷെ ആരാധകർ ഇതൊന്നും വിലക്കെടുക്കുന്നില്ല, നിറഞ്ഞ കയ്യടിയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ആന്റണിക്ക് നൽകുന്നത്. ഇനിയും ഇങ്ങനെയുള്ള സ്കില്ലുകൾ ഈ ബ്രസീലിയൻ താരത്തിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട് ആരാധകർ.
“ഉപയോഗപ്രദമായ രീതിയിൽ സ്‌കിൽ ചെയ്യുന്നതിൽ എനിക്ക് പ്രശ്നം ഒന്നും ഇല്ല” എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞത്. അങ്ങനെ അല്ല എങ്കിൽ ആന്റണിയെ തിരുത്തുകയും ചെയ്യുമെന്ന് ടെൻ ഹാഗ് കൂട്ടിച്ചേർത്തു.