സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിലെ കേരളത്തിന്റെ ഗ്രൂപ്പായ സൗത് സോൺ ഗ്രൂപ്പ് എയിൽ പുതുച്ചേരിക്ക് വലിയ വിജയം. ആൻഡമാൻ നിക്കൊബറിനെ നേരിട്ട പുതുച്ചേരി എട്ടു ഗോളുകളാണ് അടിച്ചു കൂട്ടിയത്. ഹാട്രിക്കുമായി അൽസൺ ആണ് പുതുച്ചേരിയുടെ താരമായത്. 16, 65, 66 മിനുട്ടുകളിൽ ആയിരുന്നു അൽസന്റെ ഗോളുകൾ. പോണ്ടിച്ചേരി ക്യാപ്റ്റൻ രാജേന്ദ്ര പ്രസാദ് ഇരട്ട ഗോളുകൾ അടിച്ചു. ജോൺ മജു, മരിയ, റൗൾ പലിൻ എന്നിവർ ഒരോ ഗോൾ വീതം അടിച്ചു. കേരളവും ലക്ഷദ്വീപും ആണ് ഗ്രൂപ്പിലെ മറ്റു രണ്ടു ടീമുകൾ.