അനസ് ഇന്ത്യയുടെ തീരാ നഷ്ടം എന്ന് സന്ദേശ് ജിങ്കൻ

- Advertisement -

അനസ് എടത്തൊടിക ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ചത് ടീമിന് വലിയ നഷ്ടമാണെന്ന് ഇന്ത്യൻ സെന്റർ ബാക്ക് സന്ദേശ് ജിങ്കൻ. അനസ് ദേശീയ ടീമിൽ നിന്ന് വിരമിച്ചത് വലിയ സങ്കടമാണെന്ന് ജിങ്കൻ പറഞ്ഞു‌. കഴിഞ്ഞ ഏഷ്യൻ കപ്പിന് ശേഷമായിരുന്നു എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അനസ് എടത്തൊടിക ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അനസുമായി തനിക്ക് മികച്ച കൂട്ടുകെട്ടായിരുന്നു ഉണ്ടായിരുന്നത് എന്നും അത് നഷ്ടമാകും എന്നും ജിങ്കൻ പറഞ്ഞു.

അനസിന്റെ ടാലന്റും അനസ് ടീമിനോട് കാണിക്കുന്ന ആത്മാർത്ഥതയും പകരം വെക്കാൻ ഇല്ലാത്തത് ആണെന്നും ജിങ്കൻ പറഞ്ഞു. അനസ് വിരമിക്കുമെന്ന് പ്രതീക്ഷിച്ചില്ല എന്നും ജിങ്കൻ പറഞ്ഞു. അനസുമായി ഒരു സഹോദരനോടുള്ള ബന്ധമാണെന്നും ജിങ്കൻ പറഞ്ഞു. കിങ്സ് കപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ ടീമിൽ അനസിന് പകരം മികച്ച സെന്റർ ബാക്ക് ഇല്ലാത്ത അവസ്ഥയാണ്. ജിങ്കന് ആര് സെന്റർ ബാക്ക് പാട്ണറാകും എന്ന് ഇതുവരെ വ്യക്തമല്ല.

പൂനെ സിറ്റിയുടെ ആദിൽ ഖാൻ സെന്റ്ർ ബാക്ക് ആകും എന്നാണ് സൂചനകൾ. ഇന്ത്യയ മികച്ച ടാലന്റുകൾ ഉണ്ടെന്നും അനസിന്റെ വിടവ് ആ ടാലന്റുകൾ ശരിയാക്കും എന്നാണ് പ്രതീക്ഷ എന്നും ജിങ്കൻ പറഞ്ഞു.

Advertisement