“അനസിനെ പോലുള്ള കളിക്കാർ ടീമിൽ ഉള്ളത് അഭിമാനകരം” – സ്റ്റിമാച്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തന്റെ വിഷമങ്ങൾ ഉള്ളിൽ ഒതുക്കി ഇന്ത്യക്ക് വേണ്ടി കളിക്കാൻ ആയി ടീമിനൊപ്പം ചേർന്ന അനസിനെ പ്രശംസിച്ച് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്. മാതാവ് മരണപ്പെട്ടിട്ട് ദിവസങ്ങൾ മാത്രമെ ആയിട്ടുള്ളൂ എങ്കിലും കഴിഞ്ഞ ദിവസം അനസ് വീണ്ടും ഇന്ത്യൻ ക്യാമ്പിൽ തിരികെയെത്തിയിരുന്നു. തന്റെ പ്രശ്നങ്ങൾ മറന്ന് രാജ്യത്തിനു വേണ്ടിയാണ് അനസ് വന്നത്. ഇത്തരം കളിക്കാർ ടീമിൽ ഉള്ളതിൽ അഭിമാനവും സന്തോഷവും ഉണ്ട് എന്ന് സ്റ്റിമാച് പറഞ്ഞു.

ഇന്ന് നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കളിക്കാനായാണ് അനസ് എടത്തൊടിക ടീമിക് തിരികെ എത്തിയത്. മാതാവിന്റെ മരണം കാരണ കഴിഞ്ഞ ആഴ്ച നടന്ന അഫ്ഗാനിസ്താന് എതിരായ മത്സരത്തിൽ അനസ് കളിച്ചിരുന്നില്ല. അനസിന് ഇന്ത്യ ക്യാമ്പിലേക്ക് മടങ്ങേണ്ട നിർബന്ധം ഇല്ലായെങ്കിലും താരം രാജ്യത്തിനായി കളിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. സന്ദേശ് ജിങ്കൻ പരിക്കേറ്റ് പുറത്തായതിനാൽ ആദ്യ ഇലവനിൽ ഒരു ശരിയായ സെന്റർ ബാക്ക് പോലും ഇല്ലാതെയാണ് ഇന്ത്യ ഇപ്പോൾ കളിക്കുന്നത്. ഈ സമയത്ത് രാജ്യത്തിന് തന്റെ സേവനം ആവശ്യമുണ്ട് എന്ന് മനസ്സിലാക്കിയാണ് അനസിന്റെ ഈ തിരിച്ചുവരവ്.