“അനസ് തിരിച്ചു വരുമെന്ന് അറിയാമായിരുന്നു” – സി കെ വിനീത്

Newsroom

അനസ് എടത്തൊടിക വീണ്ടും ഇന്ത്യൻ ജേഴ്സി അണിയുമെന്ന് അറിയാമായിരുന്നു എന്ന് സി കെ വിനീത്. ഇന്ന് അനസ് വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇന്ത്യൻ ടീമിലേക്ക് വീണ്ടും എത്തിയിരുന്നു. അനസിന്റെ ഈ തീരുമാനത്തിൽ ഒരുപാട് സന്തോഷം ഉണ്ട് എന്ന് വിനീത് പറഞ്ഞു. അനസ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചപ്പോഴേ തനിക്ക് അറിയാമായിരുന്നു അദ്ദേഹം തിരികെ വരുമെന്ന്. സി കെ പറഞ്ഞു.

പരിക്ക് അവസാന വർഷങ്ങളിൽ അനസിനെ ബുദ്ധിമുട്ടിച്ചുട്ടുണ്ട് എങ്കിലും അനസിന് ഇനിയും ഒരുപാട് ഇന്ത്യക്ക് നൽകാനാകുമെന്ന് ഉറപ്പുണ്ടായിരുന്നു. ഏറ്റവും മികച്ച സമയത്ത് തിരികെ എത്തും എന്നും ഉറപ്പുണ്ടായിരുന്നു. സി കെ പറഞ്ഞു. അനസ് വിരമിച്ച സമയത്ത് അഭിനന്ദനങ്ങൾ നൽകാതിരു‌ന്ന ഈ ഉറപ്പ് തനിക്ക് ഉള്ളത് കൊണ്ടാണെന്നും സി കെ പറഞ്ഞു.