ഔദ്യോഗിക പ്രഖ്യാപനം വന്നു!അമെയ് രണവാഡയെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി

Newsroom

Picsart 25 06 02 10 59 53 752
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി, ജൂൺ 02,2025: അഞ്ച് വർഷത്തെ കരാറിൽ അമെയ് രണവാഡയെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി. 27 കാരനായ അമേയ മുംബൈ സിറ്റി എഫ്‌സിയിൽ നിന്നുമാണ് കേരളാ ബ്ലാസ്റ്റേഴ്സിൽ ചേരുന്നത്.
2023-24  ഐ എസ് എൽ  സീസണിൽ മുംബൈ സിറ്റി എഫ്സി യിൽ നിന്നും വായ്പ അടിസ്ഥാനത്തിൽ ഒഡിഷ എഫ്സിയിൽ എത്തിയ അമെയ്, അവിടെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

Picsart 25 06 01 19 25 13 194

കഴിഞ്ഞ സീസണിൽ 22 മത്സരങ്ങൾ ഒഡിഷക്ക് വേണ്ടി കളിച്ച അമെയ് പ്രതിരോധത്തിലും മുന്നേറ്റത്തിലും ടീമിന്റെ ശക്തി കേന്ദ്രമായിരുന്നു. 2023-24 സീസണിൽ ഒഡീഷ എഫ്‌സിയുടെ ഐ‌എസ്‌എൽ പ്ലേഓഫിലേക്കുള്ള ചരിത്രപരമായ കുതിപ്പിൽ മുഖ്യ പങ്കുവഹിച്ച അമെയ് രണവാഡെ, ആ സീസണിൽ ഒഡിഷക്ക് വേണ്ടി 1 ഗോളും 6 അസിസ്റ്റും നേടിയിട്ടുണ്ട്. വേഗത, കായികക്ഷമത, കൃത്യതയാർന്ന ക്രോസുകൾ, പ്രതിരോധ ചുമതലകളിൽ വിട്ടുവീഴ്ച ചെയ്യാതെ ആക്രമണങ്ങളെ പിന്തുണയ്ക്കുക എന്നതെല്ലാം അമേയയുടെ കളിശൈലിയുടെ പ്രത്യേകത ആണ്. 


മുംബൈയിൽ ജനിച്ച് എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്ന അമെയ്, എഫ്‌സി ഗോവയിലൂടെ ആണ് ഐഎസ്‌എല്ലിൽ അരങ്ങേറിയത്. 2020-ൽ മുംബൈ സിറ്റി എഫ്‌സിയിൽ ചേർന്ന അമെയ്, 2020-21, 2022-23 സീസണുകളിലെ മുംബൈ സിറ്റിയുടെ ഷീൽഡ് നേടിയ ടീമിലെ അംഗമായിരുന്നു. 2020-21 സീസണിൽ ഐ എസ് എൽ കപ്പും മുംബൈ സിറ്റിക്ക് ഒപ്പം സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ, അണ്ടർ-17, അണ്ടർ-19 തലങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.


അമേയുടെ ടീമിലേക്ക് ഉള്ള വരവിനെ കുറിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് സി.ഇ. ഓ അഭിക് ചാറ്റർജി, 
കേരള ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്ന രീതിയിൽ കളിക്കാൻ കഴിവുള്ള ഫുൾബാക്കാണ് അമെയ്. ക്ലബിന് ഒപ്പം ചേരുന്നതിൽ അമെയ് ആവേശഭരിതനായിരുന്നു, ഭാവിയിൽ ക്ലബ് നേടാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങൾക്കും അദ്ദേഹത്തിന് മികച്ച സംഭാവന നല്കാനാവുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. അമേയയെ നേരത്തെ അറിയാവുന്ന ഒരാൾ എന്ന നിലയിൽ, അദ്ദേഹം തന്റെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും ഊർജ്ജവും പിച്ചിലേക്ക് കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്.


അമേയുടെ ടീമിലേക്ക് ഉള്ള വരവിനെ കുറിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്,
ഞങ്ങളുടെ ഓഫർ സ്വീകരിക്കാൻ അമേയ് തീരുമാനിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഐ‌എസ്‌എല്ലിലെ അദ്ദേഹത്തിന്റെ പൊസിഷനിൽ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിട്ടാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവനകൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. ഇന്ത്യൻ ദേശീയ ടീമിലേക്ക് എത്തുവാൻ സഹായിക്കുന്ന ഒരു സീസൺ അമേയ്ക്ക് ഉണ്ടാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.


കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നതിനെ കുറിച്ച് അമെയ് രണവാഡെ,
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേരുന്നതിൽ എനിക്ക് അതിയായ അഭിമാനവും ആവേശവുമുണ്ട്. എന്നിൽ വിശ്വാസമർപ്പിച്ചതിന് മാനേജ്‌മെന്റിനോട് ഞാൻ നന്ദി പറയുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രതിനിധീകരിക്കാനുള്ള ഈ അവസരം വലിയ ഉത്തരവാദിത്വമായാണ് ഞാൻ കാണുന്നത്, ക്ലബ്ബിനായി എന്റെ മികച്ച പ്രകടനം ഞാൻ പുറത്തെടുക്കും.


അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ്‌ ആണ് അമെയ്. മുഴുവൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കുടുംബവും അമെയ് റണാവാഡെയെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നു.