ഫുട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണയുടെ ജീവിതം തിരശീലയിലേക്ക്. അർജന്റീനയുടെ ലോകകപ്പ് ജേതാവ് മറഡോണയുടെ ജീവിതമാണ് സീരിസ് രൂപത്തിൽ ഫുട്ബോൾ ആരാധകർക്ക് മുൻപിലെത്തുക. ആമസോൺ പ്രൈം ആണ് മറഡോണയുടെ ലൈഫ് സ്റ്റോറിയുമായി എത്തുക. ഓസ്കർ അവാർഡ് നേടിയ ഡോക്യൂമെന്ററി സംവിധായകനായ ആസിഫ് കപാഡിയ മറഡോണയുടെ ജീവിതത്തെ കുറിച്ച് ഡോക്യുമെന്ററി നിർമിച്ചിരുന്നു.
91തവണ അർജന്റീനയുടെ കുപ്പായം അണിയുകയും 1986ൽ അർജന്റീനക്ക് ഫിഫ ലോകകപ്പ് നേടികൊടുക്കുകയും ചെയ്തിരുന്നു മറഡോണ. അർജന്റീനയുടെ നാപോളിയുടെയും സൂപ്പർ താരമായ മറഡോണ കോച്ചിങ് കരിയറിൽ പരാജയമായിരുന്നു. മറഡോണ 2010 ൽ കോച്ചിന്റെ രൂപത്തിൽ ശ്രമിച്ചെങ്കിലും ക്വാർട്ടറിൽ ജർമനിയോട് കനത്ത തോൽവി ഏറ്റവുവാങ്ങി അർജന്റീന ലോകകപ്പിൽ നിന്നും പുറത്തായി. അൽ വാസിയുടെയും അൽ ഫുജൈറയുടെയും പരിശീലകനായിരുന്ന മറഡോണക്ക് പറയത്തക്ക നേട്ടങ്ങൾ കോച്ചിങ് കരിയറിൽ ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. നിലവിൽ മെക്സിക്കൻക്ലബ്ബിന്റെ പരിശീലകനാണദ്ദേഹം.