ആലുവയിലും ഇനി പന്തുരുളും, പെരിയാറിൻ തീരത്തും ഗോളുകൾ പിറക്കും. മനസ്സിൽ സ്വയം മെസ്സിയായും, ക്രിസ്ത്യാനോയായും സങ്കൽപ്പിച്ചു, ഭൂമിയിലെ ഏറ്റവും മനോഹരമായ ഈ കളി ഇനി ആലുവാക്കാരും കളിക്കും. ആലുവ മഹിളാലയം ജംഗ്ഷനിൽ നാളെ ഉദ്ഘാടനം ചെയ്യുന്ന മനോഹരമായ ഈഗിൽസ് ടർഫ് ഇനി കാൽപ്പന്ത് കളിക്കാർക്ക് സ്വന്തം.
ആലുവ പെരുമ്പാവൂർ റോഡിന് അരികിൽ, പുഴയോട് ചേർന്ന് 15000 ചതുരശ്രത അടിയിൽ കൂടുതലുള്ള ഈ ടർഫ്, സെവൻസ് ഫുട്ബാളിന് അനുയോജ്യമായ രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. വേണമെങ്കിൽ രണ്ട് ചെറിയ കോർട്ടുകളായും ഇതിനെ മാറ്റാം. പുഴയോരത്ത്, കെട്ടിടങ്ങൾ ഇല്ലാത്ത തുറസ്സായ സ്ഥലത്തു നിർമ്മിച്ചതിനാൽ, കളിക്കാർക്ക് കാറ്റും വെളിച്ചവും ആവശ്യത്തിന് കിട്ടും. രാത്രി കാലങ്ങളിൽ കളിക്കുന്നതിന് അത്യാധുനിക ലൈറ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നു ഈഗിൾസ് സ്പോർട്സ് ക്ലബ്ബ് മാനേജർ പൗലോസ് പറഞ്ഞു. രാവിലെ 6 മണി മുതൽ രാത്രി 12 മണി വരെ ടർഫ് ലഭ്യമാണ്. കുട്ടികൾക്ക് വേണ്ടി ഇവിടെ ഫുട്ബാൾ കോച്ചിങ്ങും നടത്തുന്നുണ്ട്.
ടർഫിനോട് ചേർന്ന് തന്നെ ഇൻഡോർ ബാഡ്മിന്റൺ കോർട്ടും, ബാസ്കറ്റ് ബോൾ കോർട്ടും ഒരുക്കിയിട്ടുണ്ട്. ഉടൻ ക്രിക്കറ്റ് പരിശീലനത്തിനുള്ള സൗകര്യവും തുടങ്ങുന്നതാണ്. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന ആലുവ നഗരവാസികൾക്ക് കായികക്ഷമത വർധിപ്പിക്കുവാൻ ഈഗിൽസ് ക്ലബ്ബ് ഒരു സഹായമാകും. അന്വേഷണങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 81294 40438