അലിസൺ ബെക്കർ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോളി

- Advertisement -

ലിവർപൂൾ ഗോളി അലിസൺ ബെക്കർ 2018-2019 ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോളിക്കുള്ള അവാർഡ് സ്വന്തമാക്കി. ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് കിരീടം സമ്മാനികുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് അലിസൺ ബെക്കർ. യുവേഫയുടെ അവാർഡ് ചടങ്ങിലാണ് താരത്തിന്റെ നേട്ടം പ്രഖ്യാപിച്ചത്.

റോമയിൽ നിന്ന് ലിവർപൂളിലേക്ക് മാറി ആദ്യ സീസണിൽ തന്നെയാണ് അവാർഡ് താരം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ താരം നാപോളിക്ക് എതിരെ നടത്തിയ നിർണായക സേവ് ആണ് അവരുടെ പിന്നീടുള്ള നേട്ടത്തിലേക്ക് വഴി തെളിച്ചത്. ബ്രസീലിന്റെ നിലവിലെ ഒന്നാം നമ്പർ ഗോളിയാണ് അലിസൺ.

Advertisement