അൽഫാരോയുടെ ഇരട്ട ഗോളിൽ പൂനെ സിറ്റിക്ക് ജയം

Newsroom

ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ പൂനെ സിറ്റിക്ക് ജയം. ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സിനെ നേരിട്ട പൂനെ സിറ്റി എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ട് ഗോളുകളും പൂനെ സിറ്റിയുടെ വിദേശ താരമായ എമിലിയാനോ അൽഫാരോ ആണ് നേടിയത്. ഗോവയിലാണ് മത്സരം നടന്നത്. ഇതിനു മുമ്പ് ഗോവയിൽ നടന്ന AWES കപ്പിലും പൂനെ സിറ്റി പങ്കെടുത്തിരുന്നു.

ഇന്നത്തെ മത്സരത്തോടെ പൂനെ സിറ്റിയുടെ ഗോവയിലെ പ്രീസീസൺ അവസാനിച്ചു. ടീം ഇന്ന് പൂനെയിലേക്ക് തിരിയും. പൂനെയിലാകും പൂനെ സിറ്റിയുടെ അടുത്ത പ്രീസീസൺ മത്സരം നടക്കുക