അലക്‌സാണ്ടർ മിട്രോവിച്ചിനു 8 മത്സരങ്ങളിൽ വിലക്ക്!

Wasim Akram

Mitrovic
Download the Fanport app now!
Appstore Badge
Google Play Badge 1

ഫുൾഹാമിന്റെ സെർബിയൻ മുന്നേറ്റ നിര താരം അലക്‌സാണ്ടർ മിട്രോവിച്ചിനു 8 മത്സരങ്ങളിൽ വിലക്ക്. എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആയ മത്സരത്തിന് ഇടയിൽ സഹതാരം വില്യമിനു ചുവപ്പ് കാർഡ് ലഭിച്ചപ്പോൾ പ്രതിഷേധിച്ച താരം റഫറിയെ തള്ളുക ആയിരുന്നു. തുടർന്ന് പ്രതിഷേധിച്ച താരത്തിനും പരിശീലകൻ മാർകോ സിൽവക്കും റഫറി ക്രിസ് ക്രിസ് കാവഗ്‌ന ചുവപ്പ് കാർഡ് നൽകുക ആയിരുന്നു.

മിട്രോവിച് ഇതിനകം ഒരു മത്സരത്തിൽ പുറത്റ്ഗ് ഇരുന്നതിനാൽ താരത്തിന് അടുത്ത 7 മത്സരങ്ങൾ നഷ്ടമാവും, കൂടെ 75,000 പൗണ്ട് പിഴയും താരത്തിന് ലഭിച്ചു. അതേസമയം മാർകോ സിൽവക്ക് 2 മത്സരങ്ങളിൽ വിലക്ക് ലഭിക്കും. ഇത് കൂടാതെ പ്രതിഷേധത്തിന് 20,000 പൗണ്ട് പിഴയും മത്സരം കഴിഞ്ഞുള്ള പ്രതികരണത്തിന് വേറൊരു 20,000 പൗണ്ട് പിഴയും പോർച്ചുഗീസ് പരിശീലകൻ ഒടുക്കണം. യൂറോപ്യൻ ഫുട്ബോൾ യോഗ്യത തേടുന്ന ലണ്ടൻ ക്ലബിന് ഈ വിലക്കുകൾ വലിയ തിരിച്ചടിയാണ്.