ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നാസർ അവരുടെ പരിശീലകനായ റുദി ഗാർസിയയെ പുറത്താക്കിയതായി മാഴ്സെ റിപ്പോർട്ട് ചെയ്യുന്നു. അൽ നസർ ലീഗിൽ ഒന്നാം സ്ഥാനത്ത് നിന്ന് അകന്നതോടെയാണ് പരിശീലകനെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചത്. ഗാർസിയയും അൽ നസർ താരങ്ങളുമായും ഉടക്ക് ഉള്ളതും കോച്ചിനെ മാറ്റാൻ കാരണമായി എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗാർസിയയുടെ ടാക്ടിക്സിൽ തൃപ്തനല്ലായിരുന്നു എന്നും വിദേശ മാധ്യമങ്ങൾ പറയുന്നു.
ഗാർസിയ ആണ് ടീമിനെ പിറകോട്ട് വലിക്കുന്നത് എന്നാണ് റൊണാൾഡോയുടെ അഭിപ്രായം എന്നും റിപ്പോർട്ട് പറയുന്നു. 2022 ജൂണിൽ ആയിരുന്നു ഗാർസിയ അൽ നസറിൽ എത്തിയത്. ഇതിനു മുമ്പ് ലിയോൺ, മാഴ്സെ പോലുള്ള വലിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അൽ നസർ ലീഗിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാമതുള്ള ഇത്തിഹാദിനെക്കാൾ 2 പോയിന്റ് പിറകിലാണവർ