കിട്ടിയ പെനാൾട്ടി തെറ്റെന്ന് ചൂണ്ടിക്കാട്ടി റൊണാൾഡോ, അൽ നസറിന് സമനില

Newsroom

Picsart 23 11 28 01 33 26 250
Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് കാണിച്ച മത്സരത്തിൽ അൽ നസറിന് സമനില. ഇന്ന് ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ പെർസ്പൊലിസിനെ നേരിട്ട അൽ നസർ ഗോൾ രഹിത സമനിലയാണ് വഴങ്ങിയത്. മത്സരത്തിന്റെ 17ആം മിനുട്ടിൽ അൽ നസർ ഡിഫൻഡർ അൽ നജമി ചുവപ്പ് കാർഡ് കണ്ടതിനാൽ കളിയുടെ ഭൂരിഭാഗം സമയവും അൽ നസർ പത്തുപേരുമായാണ് കളിച്ചത്.

റൊണാൾഡോ 23 11 28 01 33 40 589

അൽ നസറിന് ആദ്യ പകുതിയിൽ റൊണാൾഡോയെ ഫൗൾ ചെയ്തതിന് പെനാൾട്ടി ലഭിച്ചിരുന്നു. എന്നാൽ അത് ഫൗൾ അല്ല എന്നും പെനാൾട്ടി വേണ്ട എന്നും റൊണാൾഡോ റഫറിയോട് പറഞ്ഞു ‌ തുടർന്ന് റഫറി ആ പെനാൾട്ടി വിധി പിൻവലിച്ചു. പെർസെപൊലിസിന്റെ താരങ്ങൾ റൊണാൾഡോയുടെ ഈ സത്യസന്ധതയെ അഭിനന്ദിച്ചു.

അധികം അവസരം പിറക്കാതിരുന്ന മത്സരം ഗോൾ രഹിതമായി പിന്നീട് അവസാനിച്ചു. നേരത്തെ തന്നെ അടുത്റ്റ്ഗ റൗണ്ട് ഉറപ്പിച്ച അൽ നസർ ഇപ്പോഴും ഒന്നാമത് തുടരുന്നു.