അൽ ഹിലാലിനോട് പരാജയപ്പെട്ട് അൽ നസർ

Newsroom

സൗഹൃദ ടൂർണമെന്റ് ആയ റിയാദ് സീസൺ കപ്പ് ഫൈനലിൽ അൽ നസറിനെ തോല്പ്പിച്ചു അൽ ഹിലാൽ കിരീടം നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോ തിരികെ വന്ന മത്സരത്തിൽ അൽ നസർ എതിരില്ലാത്ത രണ്ടു ഗോളിന്റെ പരാജയമാണ് നേരിട്ടത്. രണ്ടു ഗോളും മത്സരത്തിന്റെ ആദ്യ പകുതിയിലാണ് പിറന്നത്.

അൽ നസർ 24 02 09 01 41 18 760

17ആം മിനുട്ടിൽ മിലിങ്കോവിച് സാവിച് ആണ് ആദ്യ ഗോൾ നേടിയത്. 30ആം മിനുട്ടിൽ അൽ ദസരിയുടെ ഒരു ചിപ്പ് ഫിനിഷ് രണ്ടാം ഗോളായും മാറി. ഈ ഗോളുകൾക്ക് ഒരു തിരിച്ചടി നൽകാൻ പോലും അൽ നസറിനായില്ല. റൊണാൾഡോ മുഴുവൻ സമയവും ഇന്ന് കളത്തിൽ ഉണ്ടായിരുന്നു‌. ഇനി രണ്ട് ടീമുകളും സൗദി ലീഗിലേക്ക് തങ്ങളുടെ ശ്രദ്ധ തിരിക്കും.