സൗദി സൂപ്പർ കപ്പ് കിരീടം അൽ ഹിലാൽ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ അൽ നസറിനെ തകർത്താണ് അൽ ഹിലാൽ കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു അൽ ഹിലാലിന്റെ വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിനു മുന്നിൽ നിന്ന അൽ നസർ രണ്ടാം പകുതിയിൽ തകർന്നടിയുക ആയിരുന്നു.

ആദ്യ പകുതിയിൽ 44ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ ആണ് അൽ നസർ ലീഡ് എടുത്തത്. എന്നൽ രണ്ടാം പകുതിയിൽ അവർ കളി മറന്നു. 55ആം മിനുട്ടിൽ മിലിങ്കോവിച് സാവിചിലൂടെ അൽ ഹിലാൽ കളിയിലേക്ക് തിരികെ വന്നു.

ഇതിനു ശേഷം മിട്രോവിചിന്റെ സമയമായിരുന്നു. 63ആം മിനുട്ടിലും 69ആം മിനുട്ടിലും മിട്രോവിച് ഗോളടിച്ചു. സ്കോർ 3-1. അവർ അവിടെയും നിർത്തിയില്ല. പിന്നാലെ മാൽകോം കൂടെ ഗോൾ നേടി. ഇതോടെ സ്കോർ 4-1. അൽ ഹിലാൽ വിജയവും കിരീടവും ഉറപ്പിച്ചു.