റിലഗേഷൻ സോണിൽ നിന്ന് മുന്നോട്ടു വരണം, ആദ്യ വിജയം തേടി റൊണാൾഡോയും അൽ നസറും ഇന്ന് ഇറങ്ങുന്നു

Newsroom

സൗദി അറേബ്യൻ ലീഗിൽ ഇനിയും വിജയം നേടാൻ ആകാത്ത നിരാശയിൽ ഉള്ള റൊണാൾഡോയുടെ അൽ നസർ ഇന്ന് തങ്ങളുടെ മൂന്നാം മത്സരത്തിന് ഇറങ്ങും. ഇന്ന് രാത്രി 11.30ന് നടക്കുന്ന അൽ നസർ അൽ ഫതെയെ നേരിടും. മത്സരം തത്സയം സോണി സ്പോർട്സിലും സോണു ലൈവിലും തത്സമയം കാണാം. എവേ മത്സരം ആയതു കൊണ്ട് ഇന്നും വിജയം അൽ നസറിന് അത്ര എളുപ്പമാകില്ല.

റൊണാൾഡോ 23 08 25 10 35 49 890

ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റ അൽ നസർ ഇപ്പോൾ റിലഗേഷൻ സോണിൽ ആണുള്ളത്. അവിടെ നിന്ന് പെട്ടെന്ന് മുന്നോട്ടു വന്നില്ല എങ്കിൽ അൽ നസറിന്റെ കിരീട പ്രതീക്ഷകൾക്ക് അത് വലിയ തിരിച്ചടിയാകും. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ വിജയിച്ച ആത്മവിശ്വാസത്തിൽ ആകും അൽ നസർ ഇന്ന് ഇറങ്ങുക. അൽ നസർ നിരയിൽ ഇന്ന് പുതിയ സൈനിംഗ് ആയ ലപോർടയും ഒടാവിയോയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ അവർ കൂടുതൽ ശക്തരാകും.