1-3ൽ നിന്ന് 4-3ലേക്ക്!! ഇത്തിഹാദിനെതിരെ ജിദ്ദയിൽ അൽ ഹിലാലിന്റെ അത്ഭുത തിരിച്ചുവരവ്!!

Newsroom

Picsart 23 09 02 01 38 34 603
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് സൗദി ലീഗിൽ കണ്ട മത്സരം ഏത് ഫുട്ബോൾ പ്രേമിയേയും ആവേശത്തിൽ ആക്കിയ മത്സരമായിരുന്നു. ജിദ്ദയിൽ അൽ ഇത്തിഹാദും അൽ ഹിലാലും ഏറ്റുമുട്ടിയപ്പോൾ പിറന്നത് അത്രയ്ക്ക് തീപ്പാറിയ പോരാട്ടമാണ്‌. അൽ ഇത്തിഹാദിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അൽ ഹിലാൽ 1-3ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 4-3ന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. അൽ ഇത്തിഹാദിന്റെ ഈ സീസണിലെ ആദ്യ പരാജയമാണിത്.

Picsart 23 09 02 01 38 00 186

ഇന്ന് മത്സരത്തിന്റെ 16ആം മിനുട്ടിൽ റൊമാരിനോയുടെ ഗോളിലൂടെ ഇത്തിഹാദ് ആണ് ലീഡ് എടുത്തത്. ഇതിന് 20ആം മിനുട്ടിൽ മിട്രോവിചിന്റെ വക സമനില ഗോൾ വന്നു. അൽ ഇത്തിഹാദ് ഈ സീസണിൽ വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. എങ്കിലും ആദ്യ പകുതി ഇത്തിഹാദിനൊപ്പം നിന്നു. 38ആം മിനുട്ടിൽ കരീം ബെൻസീമയിലൂടെ ഇത്തിഹാദ് ലീഡ് തിരികെയെടുത്തു. ആദ്യ പകുതി അവസാനിക്കും മുമ്പ് ഹംദള്ളയിലൂടെ അവർ മൂന്നാം ഗോളും നേടി. മിലിങ്കോവിച് സാവിചിന്റെ അബദ്ധത്തിൽ നിന്നാണ് ഈ ഗോൾ വന്നത്‌. സ്കോർ 3-1.

Picsart 23 09 02 01 38 18 764

രണ്ടാം പകുതിയിൽ തീർത്തും വ്യത്യസ്ഥമായ അൽ ഹിലാലിനെ കാണാൻ ആയി. 60ആം മിനുട്ടിലെ മിട്രോവിചിന്റെ ഗോൾ അവരെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. സ്കോർ 3-2. 65ആം മിനുട്ടിൽ ഹിലാലിന് അനുകൂലമായി പെനാൾട്ടി. അതും മിട്രോവിച് ലക്ഷ്യത്തിൽ എത്തിച്ച് ഹാട്രിക് തികച്ചു. ഒപ്പം സമനിലയും. സ്കോർ 3-3.

അൽ ഹിലാൽ എന്നിട്ടും അറ്റാക്ക് തുടർന്നു. 71ആം മിനുട്ടിൽ മിലിങ്കോവിച് സാവിചിന്റെ അസിസ്റ്റിൽ ജിന്ന് സൗദി താരം അൽ ദാസ്റിയിലൂടെ അൽ ഹിലാൽ കളിയിൽ ആദ്യമായി ലീഡ് എടുത്തു. ഈ ഗോൾ വിജയ ഗോളായും മാറി.

ഈ വിജയത്തോടെ അൽ ഹിലാലിൽ ലീഗിൽ ഒന്നാമത് എത്തി. 12 പോയിന്റുമായി ഒന്നാമത് നിന്നിരുന്ന ഇത്തിഹാദിനെ അൽ ഹിലാൽ രണ്ടാം സ്ഥാനത്തേക്ക് താഴ്ത്തി‌. അൽ ഹിലാലിന് 13 പോയിന്റാണ് ഉള്ളത്.