ജോസെ മൗറീനോ സൗദി അറേബ്യയിൽ നിന്നുള്ള വലിയ ഓഫർ നിരസിച്ചു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ജോസെക്കായി അൽ ഹിലാൽ ക്ലബ് 30 മില്യൺ യൂറോ വാർഷിക വേതനം ലഭിക്കുന്ന കരാർ ഓഫർ ചെയ്തിരുന്നു. ഒരു പരിശീലകന് ലോകത്ത് കിട്ടുന്ന ഏറ്റവും വലിയ വേതനം ആണിത്. എന്നിട്ടും ജോസെ ആ ഓഫർ നിരസിച്ചു. റോമയിൽ മാത്രമാണ് ശ്രദ്ധ എന്നതിനാൽ ആണ് ജോസെ അൽ ഹിലാലിന്റെ ഓഫർ നിരസിച്ചത്. ഇതിനു ശേഷം അലെഗ്രിക്കും അൽ ഹിലാൽ ഓഫർ നൽകിയിരുന്നു. അലെഗ്രിയും സൗദിയിലേക്ക് പോകാൻ തയ്യാറായിരുന്നില്ല.
നേരത്തെ പി എസ് ജിയും ജോസെ മൗറീനോയെ പരിശീലകനായി എത്തിക്കാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ റോമ പ്രൊജക്ടിൽ വിശ്വസിക്കുന്ന ജോസെ റോമയെ ഉയരങ്ങളിലേക്ക് എത്തിക്കാൻ ആണ് ശ്രമിക്കുന്നത്.
രണ്ടു തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള ജോസെറ്റെ റോമയെ കഴിഞ്ഞ സീസണിൽ കോൺഫറൻസ് ലീഗ് കിരീടത്തിൽ എത്തിച്ചിരുന്നു ജോസെ ഈ സീസണിൽ അവരെ യൂറോപ്പ കിരീടത്തിന് അടുത്തും എത്തിച്ചു.