ഫിഫ ക്ലബ് ലോകകപ്പ് 2025-ന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ അറബ്, ഏഷ്യൻ ടീമായി ചരിത്രത്തിൽ ഇടംപിടിച്ച് അൽ ഹിലാൽ. ഗ്രൂപ്പ് എച്ചിൽ പച്ചുകയ്ക്കെതിരെ 2-0 ന് നേടിയ തകർപ്പൻ വിജയത്തോടെയാണ് അവർ ഈ നേട്ടം സ്വന്തമാക്കിയത്.

ഏറ്റവും നിർണായകമായ മത്സരത്തിൽ സൗദി വമ്പൻമാർ മികച്ച പ്രകടനം പുറത്തെടുത്തു. 22-ാം മിനിറ്റിൽ സാലെം അൽ-ദോസരി മികച്ചൊരു ഫിനിഷിലൂടെ ഗോൾ നേടി. തുടർന്ന് അദ്ദേഹത്തിന്റെ പതിവ് ആഘോഷവും ശ്രദ്ധേയമായി. ഇൻജുറി ടൈമിൽ (90+5) മാത്യൂസ് ലിയോനാർഡോ രണ്ടാം ഗോൾ നേടി അൽ ഹിലാലിന്റെ പ്രീ-ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു.
ഈ വിജയത്തോടെ, ഗ്രൂപ്പ് എച്ചിൽ റയൽ മാഡ്രിഡിന് (7 പോയിന്റ്) പിന്നിൽ 5 പോയിന്റുമായി അൽ ഹിലാൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
അടുത്ത റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ ആണ് അൽ ഹിലാൽ നേരിടുക. അതേസമയം, നോക്കൗട്ട് ഘട്ടത്തിൽ റയൽ മാഡ്രിഡ് യുവന്റസിനെ നേരിടും.