യൂറോപ്പിനാകമാനം പ്രതിഭകളെ എത്തിക്കുന്ന കേളികേട്ട അക്കാദമി മുതൽ വമ്പൻ താരങ്ങളെ വരെ ഉണ്ടായിരുന്ന ആയാക്സ്, ആഭ്യന്തര ലീഗിൽ നേരിടുന്ന പ്രതിസന്ധി തുടരുകയാണ്. കഴിഞ്ഞ ദിവസം പി എസ് വിയോടേറ്റ വമ്പൻ തോൽവിക്ക് പിറകെ പുതിയ പരിശീലകനെ എത്തിച്ചിരിക്കുകയാണ് അവർ. നേരത്തെ പുറത്താക്കിയ പരിശീകൻ മൗറിസ് സ്റ്റയിനിന് പകരക്കാരനായി തങ്ങളുടെ മുൻ താരം കൂടിയായ ജോൺ വാൻഡ് ഷിപ്പ് സീസണിൽ തുടർന്നുള്ള മത്സരങ്ങൾക്ക് തന്ത്രങ്ങൾ ഓതുമെന്ന് അയാക്‌സ് അറിയിച്ചു. 2025വരെയുള്ള കരാർ ആണ് വാൻഡ് ഷിപ്പ് ഒപ്പിട്ടിരിക്കുന്നത്. ഈ സീസണിൽ മുഖ്യ പരിശീലകൻ ആയി എത്തുന്ന ഇദ്ദേഹം, ശേഷം അടുത്ത ജൂലൈ മുതൽ ക്ലബ്ബിന്റെ ടെക്നിക്കൽ സ്റ്റാഫിൽ ചേരുന്ന തരത്തിലാണ് കരാർ. ഇതോടെ കഴിഞ്ഞ മത്സരത്തിൽ ടീമിന്റെ തലക്കാലിക ചുമതല വഹിച്ച മദുറോ അസിസ്റ്റന്റ് കോച്ചായി മടങ്ങും.
പതിനൊന്നു വർഷത്തോളം അയാക്സിന്റെ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. വാൻഡ് ഷിപ്പ്. മുൻപ് അയാക്സിൽ അസിസ്റ്റന്റ് കോച്ച് ആയും താൽക്കാലിക പരിശീലകൻ ആയും ചുമതല വഹിച്ചിട്ടുള്ള 59കാരൻ, മെൽബൻ സിറ്റി, എഫ്സി ട്വെന്റെ, ഗ്രീസ് എന്നിവർക്കും തന്ത്രങ്ങൾ ഓതി. ഹാപൊയെൽ റ്റെൽ അവീവ് പരിശീലകനായ വൽകാനിസും കോച്ചിങ് സ്റ്റാഫിലേക്ക് എത്തുന്നുണ്ട്. ടീമിനെ ശരിയായ പാതയിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന വിശ്വാസം ഉണ്ടെന്ന് കരാർ ഒപ്പിട്ടു കൊണ്ട് വാൻഡ് ഷിപ്പ് പ്രതികരിച്ചു. ജോൺ തന്നെയാണ് നിലവിലെ സാഹചര്യത്തിൽ ടീമിനെ നയിക്കാൻ ഏറ്റവും ഉചിതനായ വ്യക്തി എന്ന് ക്ലബ്ബ് സിഈഓ വാൻ ഹാൽസ്റ്റ് പറഞ്ഞു. ലീഗിൽ ഒറ്റ ജയം പോലും നേടാൻ സാധിക്കാത്ത ടീമിനെ തിരിച്ച് ഫോമിലേക്ക് ഉയർത്തുക എന്ന വലിയ ചുമതലയാണ് പുതിയ പരിശീലകന് മുൻപിൽ ഉള്ളത്.
Download the Fanport app now!