കിംഗ്സ് കപ്പിൽ ഇന്ന് ഏഷ്യൻ കപ്പിൽ ജനുവരിയിൽ നടന്ന ഒരു പോരാട്ടാത്തിന്റെ ആവർത്തനമാണ്. ഇന്ത്യയും തായ്ലാന്റും തമ്മിലുള്ള പോരാട്ടം. കിംഗ്സ് കപ്പിന്റെ മൂന്നാം സ്ഥാനത്തിനായുള്ള പോരിൽ ആണ് ഇന്ത്യയും ആതിഥേയരായ തായ്ലാന്റും ഇറങ്ങുന്നത്. സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യ കുറാസോവോയോട് പരാജയപ്പെട്ടപ്പോൾ തായ്‌ലാന്റ് വിയറ്റ്നാമിനോടാണ് പരാജയപ്പെട്ടത്.
ഏഷ്യൻ കപ്പിൽ തായ്ലാന്റിനെ നേരിട്ടപ്പോൾ 4-1ന്റെ വമ്പൻ വിജയം ഇന്ത്യ നേടിയിരുന്നു. അന്ന് ഇരട്ട ഗോളുകളുമായി താരമായത് ഇന്ത്യൻ ക്യാപ്റ്റൻ ഛേതെഇ ആയിരുന്നു. ആ പ്രകടനം ആവർത്തിക്കൽ ആകും ഇന്ത്യയുടെ ലക്ഷ്യം. പക്സ്ഗെ പരാജയത്തിന് സ്വന്തം നാട്ടിൽ കണക്കു പറയുക ആയിരിക്കും തായ്ലാന്റിന്റെ ഉദ്ദേശം.
പല താരങ്ങൾക്കും വിശ്രമം നൽകിയാകും ഇന്ത്യ ഇറങ്ങുക എന്നാണ് പരിശീലകൻ സ്റ്റിമാച് പറഞ്ഞത്. ആദ്യ മത്സരത്തിൽ സബ്ബായി ഇറങ്ങി തിളങ്ങിയ അമർജിത് ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായേക്കും. ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം നടക്കുക