AIFF മികച്ച താരങ്ങളായി ഇന്ദുമതിയും ചാങ്തെയും തിരഞ്ഞെടുക്കപ്പെട്ടു

Newsroom

Picsart 24 07 20 00 14 30 019
Download the Fanport app now!
Appstore Badge
Google Play Badge 1

AIFF അവാർഡ് നൈറ്റിൽ 2023-24 വർഷത്തെ AIFF മികച്ച പുരുഷ-വനിതാ താരങ്ങളായി ലാലിയൻസുവാല ചാങ്‌തെയും ഇന്ദുമതി കതിരേശനും തിരഞ്ഞെടുക്കപ്പെട്ടു. ചാങ്‌തെ, ഇന്ദുമതി എന്നിവരെ കൂടാതെ ഖാലിദ് ജാമിൽ (മികച്ച പുരുഷ പരിശീലകൻ), ശുക്ല ദത്ത (മികച്ച വനിതാ പരിശീലകൻ), ഡേവിഡ് ലാൽലൻസംഗ (പ്രോമിസിംഗ് പുരുഷ താരം), നേഹ (പ്രോമിസിംഗ് വനിതാ താരം), രാമചന്ദ്രൻ വെങ്കിടേഷ് (മികച്ച റഫറി), ഉജ്ജൽ ഹാൽദർ (മികച്ച അസിസ്റ്റൻ്റ് റഫറി) എന്നിവരാണ് മറ്റ് വ്യക്തിഗത അവാർഡ് ജേതാക്കൾ.

AIFF 24 07 20 00 14 48 542

തുടർച്ചയായി രണ്ടാം തവണയാണ് AIFF പുരുഷന്മാരുടെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം ലാലിയൻസുവാല ചാങ്‌തെയ്ക്ക് ലഭിക്കുന്നത്‌. ഒന്നിലധികം തവണ ഈ അവാർഡ് നേടുന്ന അഞ്ചാമത്തെ കളിക്കാരനായി അദ്ദേഹം മാറി. 2023-24 ഇന്ത്യൻ സൂപ്പർ ലീഗ് കപ്പ് ജേതാവ് തൻ്റെ ക്ലബ്ബായ മുംബൈ സിറ്റി എഫ്‌സിക്ക് വേണ്ടി എല്ലാ മത്സരങ്ങളിലും 11 ഗോളുകൾ നേടുകയും ഏഴ് ഗോളിന് അസിസ്റ്റു ചെയ്യുകയും ചെയ്തു‌‌. കൂടാതെ ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ഗോൾ സ്‌കോർ ചെയ്യുന്ന ഇന്ത്യക്കാരനുമായിരുന്നു. ഇന്ത്യൻ ദേശീയ ടീമിനായി, 2024 ജൂണിൽ നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ദോഹയിൽ ഖത്തറിനെതിരെയും ചാങ്‌തെ സ്കോർ ചെയ്തു.

എഐഎഫ്എഫ് വനിതാ താരത്തിനുള്ള പുരസ്‌കാരം ഇന്ദുമതി കതിരേശന് ലഭിച്ചു, തമിഴ്‌നാട്ടിൽ നിന്ന് ഈ അവാർഡ് നേടുന്ന ആദ്യ കളിക്കാരിയായി ഇന്ദുമതി മാറി. ഒഡീഷ എഫ്‌സിക്കൊപ്പം 2023-24 ഇന്ത്യൻ വനിതാ ലീഗ് കിരീടം നേടിയ മിഡ്‌ഫീൽഡർ ലീഗിൽ അഞ്ച് ഗോളുകൾ നേടി. ഐഡബ്ല്യുഎല്ലിൽ മികച്ച മിഡ്ഫീൽഡർക്കുള്ള പുരസ്‌കാരം ഇന്ദുമതി സ്വന്തമാക്കി. ഇന്ത്യൻ ദേശീയ ടീമിനായി, 2024 ഫെബ്രുവരിയിൽ ടർക്കിഷ് വനിതാ കപ്പിൽ എസ്തോണിയയ്ക്കെതിരെ അവർ സ്കോർ ചെയ്തു.

List of all AIFF Award Winners for 2023-24:

Men’s Player of the Year: Lallianzuala Chhangte
Women’s Player of the Year: Indumathi Kathiresan
Promising Men’s Player of the Year: David Lalhlansanga
Promising Women’s Player of the Year: Neha
Men’s Coach of the Year: Khalid Jamil
Women’s Coach of the Year: Sukla Dutta
Referee of the Year: Ramachandran Venkatesh
Assistant Referee of the Year: Ujjal Halder
Most Successful MA (Club Competitions): Indian Football Association (West Bengal)
Most Successful MA (NFC Competitions): All Manipur Football Association
Best MA – Supporting Women’s Football: Punjab Football Association
Best MA for hosting most AIFF competitions: Football Association of Odisha and Goa Football Association
MA with most player registrations (men’s): Kerala Football Association
MA with most player registrations (women’s): Western India Football Association (Maharashtra)
Special Award for MA launching new projects: Gujarat State Football Association
MA with most Grassroots activities: Gujarat State Football Association
MA with most Youth tournaments conducted: Karnataka State Football Association
MA with most Coaching courses: Punjab Football Association
MA with most Refereeing courses: Gujarat State Football Association

Special awards highlighting support to various AIFF events:

Government of Arunachal Pradesh and Arunachal Pradesh Football Association: For hosting the Santosh Trophy Final Round
Government of Odisha and Football Association of Odisha: For hosting FIFA World Cup Qualifiers, Intercontinental Cup, Kalinga Super Cup, Senior Women’s NFC Group Stage, Junior Boys’ and Girls’ NFC Tier 1 and Sub-Junior Youth League
Jammu and Kashmir Sports Council: For twice hosting the India U17 men’s national team camp and upgrading the infrastructure of the TRC Ground