ഏകപക്ഷീയ വിജയവുമായി അൾജീരിയ ക്വാർട്ടറിൽ

ആഫ്രിക്കൻ നാഷൺസ് കപ്പിൽ അൾജീരിയ ക്വാർട്ടറിലേക്ക് കടന്നു. ഇന്ന് പ്രീക്വാർട്ടർ ഫൈനലിൽ ഗിനിയെയെ ആണ് അൾജീരിയ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ പോരാട്ടത്തിന് എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു അൾജീരിയയുടെ വിജയം. കളിയുടെ 24ആം മിനുട്ടിൽ ബലൈലി ആയിരുന്നു അൾജീരിയക്ക് ആദ്യം ലീഡ് എടുത്തത്.

57ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മെഹറസ് ലീഡ് ഇരട്ടിയാക്കി. മഹ്റെസിന്റെ അൾജീരിയക്കായുള്ള 50ആം മത്സരമായിരുന്നു ഇത്തതേത്. ഔനിസിന്റെ ഗോളിലൂടെ അൾജീരിയ ഗോൾ പട്ടിക പൂർത്തിയാക്കുകയും ചെയ്തു. മാലിയും ഐവറി കോസ്റ്റും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും അൾജീരിയ ക്വാർട്ടറിൽ നേരിടുക.

Previous articleമഡഗാസ്കറിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു
Next articleകാനറികളുടെ രാത്രി!! ചുവപ്പ് കാർഡും മറികടന്ന് ബ്രസീലിന് കോപ അമേരിക്കൻ കിരീടം!!