പ്രശ്നങ്ങൾ പരിഹരിച്ചു ആഫ്രിക്കൻ നാഷൻസ് കപ്പ് സമയത്ത് നടത്തും എന്നു അധികൃതർ, ഖത്തർ വേദിയാക്കാനും ശ്രമങ്ങൾ

20211026 201606

ആഫ്രിക്കൻ നാഷൻസ് കപ്പ് സമയത്ത് തന്നെ നടത്തും എന്നു വ്യക്തമാക്കി ആഫ്രിക്കൻ ഫുട്‌ബോൾ അസോസിയേഷൻ. ജനുവരി ഒമ്പതിന് തന്നെ ടൂർണമെന്റ് തുടങ്ങാൻ ശ്രമിക്കും എന്നു പത്ര കുറിപ്പിൽ വ്യക്തമാക്കിയ അസോസിയേഷൻ നിലവിൽ കാമറൂണും ആയും നടത്തിപ്പ് സമിതിയും ആയുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും എന്നും വ്യക്തമാക്കി. ടൂർണമെന്റ് നടക്കില്ല എന്ന വാർത്ത പുറത്ത് വന്നതോടെയാണ് അധികൃതർ വിശദീകരണവും ആയി രംഗത്ത് വന്നത്.

അതേസമയം ഫിഫ ലോകകപ്പിന് മുന്നോടിയായി ഖത്തറിനു ഒരു കർട്ടൻ റൈസർ പോലെ ടൂർണമെന്റ് അറബ് രാജ്യത്ത് നടത്തിയേക്കും എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഏതായാലും കോവിഡ് അടക്കം പല പ്രശ്നങ്ങളും അതിജീവിച്ചു ടൂർണമെന്റ് നടത്താൻ തന്നെയാണ് ആഫ്രിക്കൻ ഫുട്‌ബോൾ അസോസിയേഷന്റെ തീരുമാനം എന്നു ഇതോടെ വ്യക്തമാണ്. അതേസമയം ജനുവരിയിൽ ടൂർണമെന്റിന് താരങ്ങളെ വിട്ടു നൽകേണ്ടി വരുന്നത് യൂറോപ്യൻ ക്ലബ് വമ്പന്മാർക്ക് തിരിച്ചടിയാണ്.

Previous articleജനുവരിയിലെ ആഫ്രിക്കൻ നാഷണൻസ് കപ്പ് നടന്നേക്കില്ലെന്നു സൂചന
Next articleഫെർഗൂസൺ രക്ഷയ്ക്ക്, ഒലെയ്ക്ക് ഒരു അവസരം കൂടെ