നൈജീരിയയെയും വീഴ്ത്തി മഡഗാസ്കർ!!

ഈജിപ്തിൽ നടക്കുന്ന ആഫ്രിക്കൻ നാഷൺസ് കപ്പിൽ മഡഗാസ്കർ അവരുടെ തകർപ്പൻ ഫോം തുടരുന്നു. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അവസാന മത്സരത്തിൽ കരുത്തരായ നൈജീരിയയെയും മഡഗാസ്കർ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇന്നത്തെ മഡഗാസ്കറിന്റെ വിജയം.

മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ നോമൻജനരി ആണ് ആദ്യം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ കാർലോസും മഡഗാസ്കറിനായി ഗോൾ നേടി. അവസാന എട്ടു അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഇടയിൽ ഏഴു ഗോളുകളാണ് കാർലോസ് മഡഗാസ്കറിനായി നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി മഡഗാസ്കർ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ആറു പോയന്റുള്ള നൈജീരിയ ഗ്രൂപ്പിൽ രണ്ടാമതായി ഫിനിഷ് ചെയ്തു.

Previous articleതോൽവിയിലും നാണക്കേടിന്റെ റെക്കോഡുമായി ചാഹൽ
Next articleU21 യൂറോ കിരീടമുയർത്തി സ്പെയിൻ